Headlines

സാദിഖലി തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന

  ഹൈദരലി തങ്ങൾ അന്തരിച്ചതോടെ ഒഴിവ് വന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സാദിഖലി തങ്ങൾ എത്തുമെന്ന് സൂചന. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്റാണ് സാദിഖലി. സംസ്ഥാന പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുക്കുമ്പോൾ മുനവറലി തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റാകും പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ലീഗ് ഉന്നതാധികാര സമിതി ഇന്നുച്ചയ്ക്ക് ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇന്നലെയാണ് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങൾ അന്തരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം…

Read More

നടപടി പുനഃപരിശോധിക്കണം; സിപിഎമ്മിന് അപ്പീൽ നൽകി എസ് രാജേന്ദ്രൻ

തനിക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ് രാജേന്ദ്രൻ അപ്പീൽ നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ നൽകിയത്. തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് കാണിച്ചാണ് അപ്പീൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കൂടാതെ ദേവികുളത്തെ പാർട്ടി സ്ഥാനാർഥി എസ് രാജയെ ജാതീയമായി ഭിന്നിപ്പുണ്ടാക്കി തോൽപ്പിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയിൽ വന്നപ്പോൾ മനപ്പൂർവം വിട്ടുനിന്നു…

Read More

വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടതോടെ പ്രകോപിതനായി; ഗായത്രിയെ കൊലപ്പെടുത്തിയതിൽ പ്രതിയുടെ മൊഴി

  തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. നഗരത്തിലെ പള്ളിയിൽ വെച്ച് താലി കെട്ടിയതടക്കം ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രവീണ് പറഞ്ഞു. വിവാഹിതനായ പ്രവീൺ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത് നിലവിലുള്ള വിവാഹ ബന്ധം വേർപെടുത്തി ഗായത്രിയെ വിവാഹം ചെയ്യാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാക്ക് പാലിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ ഗായത്രി അസ്വസ്ഥയായി. തുടർന്ന് 2021 ഫെബ്രുവരിയിൽ…

Read More

മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

  മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെയായിരുന്നു സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ടൗൺഹാളിൽ പൊതുദർശനത്തിനായി വൻജനക്കൂട്ടമാണ് എത്തുന്നത്. തങ്ങളെ അവസാനനോക്കു കാണാനായി പതിനായിരങ്ങളാണ് മലപ്പുറം നഗരത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് പാർട്ടി വളന്റിയർമാരും സന്നദ്ധ പ്രവർത്തകരും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദചികിത്സയിലായിരുന്ന ഹൈദരലി തങ്ങൾ ഇന്നു രാവിലെയാണ് അന്തരിച്ചത്. അങ്കമാലിയിൽ പൊതുദർശനത്തിനുശേഷം മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വസതിയിലെത്തിച്ചു….

Read More

ഹൈദരലി തങ്ങൾക്ക് വിട നൽകി കേരളം; കബറടക്കം പാണക്കാട് ജുമാ മസ്ജിദിൽ നടന്നു

  പാണക്കാട് ഹൈദരാലി തങ്ങൾക്ക് വിട നൽകി കേരളം. കബറടക്കം പുലർച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. ജനത്തിരക്കിനെ തുടർന്ന് മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം രാത്രി പന്ത്രണ്ടരയോടെ നിർത്തി ഭൗതിക ശരീരം പാണക്കാട് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വലിയ തിരക്ക് കാരണം പുലർച്ചെ ഒന്നരയോടെ കബറകട്കം നടത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ മലപ്പുറത്ത് എത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ…

Read More

മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഉമ്മൻ ചാണ്ടി

  എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതക്ക് അതീതമായ കൂട്ടായ്മക്ക് വേണ്ടും നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല, ഐക്യജനാധിപത്യ…

Read More

മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഉമ്മൻ ചാണ്ടി

  എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതക്ക് അതീതമായ കൂട്ടായ്മക്ക് വേണ്ടും നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല, ഐക്യജനാധിപത്യ…

Read More

പൊതുജീവിതത്തിലെ സൗമ്യസാന്നിധ്യമാണ് കടന്നുപോയതെന്ന് വി ഡി സതീശൻ

  സ്‌നേഹ, സാഹോദര്യങ്ങൾ നിറഞ്ഞുതുളുമ്പിയ വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുജീവിതത്തിലെ സൗമ്യസാന്നിധ്യമാണ് മറഞ്ഞുപോകുന്നത്. രാഷ്ട്രീയ, സാമൂഹിക ആത്മീയ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. മതസാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ടുവലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യൻ കടുന്നുപോകുന്നത് തീരാനഷ്ടമാണെന്നും സതീശൻ പറഞ്ഞു. അദ്ദേഹം സ്‌നേഹവാത്സല്യങ്ങൾ തന്നിരുന്നു. കൃത്യമായ ഉപദേശവും നിർദേശങ്ങളും…

Read More

സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കൊവിഡ്, 2 മരണം; 3033 പേർക്ക് രോഗമുക്തി

  കേരളത്തിൽ 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂർ 52, പാലക്കാട് 47, കാസർഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 74,070 പേർ…

Read More

ഗായത്രിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രവീൺ

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ്(24) മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം പരവൂർ സ്വദേശി പ്രവീൺ പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു പോലീസ് ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. വാക്കുതർക്കത്തിനിടെ ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീൺ സമ്മതിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അരിസ്‌റ്റോ ജംഗ്ഷനിനുള്ള ഹോട്ടൽ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വന്ന…

Read More