ഗായത്രിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രവീൺ
തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ്(24) മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം പരവൂർ സ്വദേശി പ്രവീൺ പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു പോലീസ് ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. വാക്കുതർക്കത്തിനിടെ ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീൺ സമ്മതിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അരിസ്‌റ്റോ ജംഗ്ഷനിനുള്ള ഹോട്ടൽ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വന്ന…