തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊന്നോളൂ;പീഡനക്കേസ് പ്രതി അഞ്ജലിയുടെ പുതിയ വീഡിയോ
കൊച്ചി നമ്പർ 18 പീഡനക്കേസ് പ്രതി അഞ്ജി റീമാ ദേവ് ന്യായീകരണ വീഡിയോയുമായി വീണ്ടും രംഗത്തുവന്നു. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മൊഴിയായി കണക്കാക്കണമെന്നുമാണ് വീഡിയോയിലെ ആവശ്യം. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറ് പേർക്കെതിരെ ആരോപണവും പീഡനക്കേസ് പ്രതി ഉന്നയിക്കുന്നുണ്ട് സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി എന്നെ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണം ഒരു സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ…