കോടിയേരി സെക്രട്ടറിയായി തുടരാൻ സാധ്യത; സെക്രട്ടേറിയറ്റിലേക്ക് ആറ് പുതുമുഖങ്ങളും
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. നാളെ ഉച്ചയോടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനൽ അവതരിപ്പിക്കും. ഇതിന് ശേഷം കമ്മിറ്റി കൂടി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആറ് പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നത്. പി ജയരാജന്റെ പേര് ഇത്തവണയും പരിഗണനയിൽ ഇല്ലെന്നാണ് കേൾക്കുന്നത് എം സ്വരാജിനെയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. അതേസമയം പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ തുടങ്ങിയവർ സെക്രട്ടേറിയറ്റിലേക്ക് എത്തിയേക്കും. എഎൻ ഷംസീറിന്റെയും…