തിരുവനന്തപുരത്ത് പരസ്ത്രീ ബന്ധം സംശയിച്ച് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു
തിരുവനന്തപുരം പാലോട് പരസ്ത്രീ ബന്ധം ആരോപിച്ച് യുവാവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുകയും ചെയ്തു. വെമ്പ് ക്ഷേത്രത്തിന് സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജു(37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പോലീസ് അറസ്റ്റ് ചെയ്തു ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിന്റെ പുറകിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന ഷിജുവിന്റെ തലയ്ക്ക് സിമന്റ്…