കോഴിക്കോട് നഗരത്തിൽ പേപ്പട്ടി ആക്രമണം; 36 പേർക്ക് പരുക്കേറ്റു

കോഴിക്കോട് നഗരത്തിൽ പേപ്പട്ടി ആക്രമണത്തിൽ 36 പേർക്ക് പരുക്കേറ്റു. മാങ്കാവ്, പൊറ്റമ്മൽ, കൊമ്മേരി എന്നിവിടങ്ങളിലാണ് ആളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വെള്ള നിറത്തിലുള്ള പേപ്പട്ടിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് മേയർ ആവശ്യപ്പെട്ടു.

Read More

വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കാനായി കുട്ടികളുടെ മനസ്സിലെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത്. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവിറക്കും. ഇതിന് ശേഷം കമ്മിറ്റി കൂടി ആവശ്യമായ നടപടി സ്വീകരിക്കും ലോക്ക് ഡൗണിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ 90 ശതമാനം വിദ്യാർഥികളും എത്തിക്കഴിഞ്ഞു. സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച നല്ല പ്രതികരണമാണ് ലഭിക്കുന്നത്….

Read More

കെ-റെയില്‍ പദ്ധതി വിശദീകരിക്കാനെത്തിയ മേഴ്സിക്കുട്ടിയമ്മക്ക് നേരെ പ്രതിഷേധം

  കെ- റെയിൽ പദ്ധതി വിശദീകരിച്ച മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതിക്ക് കല്ലിടുന്നതിനെതിരെ നേരത്തെ വലിയ പ്രതിഷേധം ഉയർന്ന കൊട്ടിയത്തെ വഞ്ചിമുക്കിലേക്കാണ് മേഴ്സികുട്ടിയമ്മ എത്തിയത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരുവിഭാഗം നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ മേഴ്സികുട്ടിയമ്മ വിശദീകരണം അവസാനിപ്പിച്ച് മടങ്ങി. അതേസമയം ആരെയും കണ്ണീരു കുടിപ്പിച്ച് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷത്തിൻ്റെ ദുരുദ്ദേശ്യപരമായ തീരുമാനം തിരുത്തണമെന്നും കോടിയേരി…

Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടും; നടപടികൾ തുടങ്ങി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികൾ തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ നിയമനം ആരംഭിച്ചു. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നൽകിയതോടെയാണ് നടപടി. എട്ട് സുരക്ഷാ ജീവനക്കാരുടെ അഭിമുഖമാണ് ഇന്നുനടന്നത്. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടി…

Read More

രണ്ടര വയസ്സുകാരിക്ക് മർദനമേറ്റ സംഭവം: ആന്റണി ടിജിൻ മൈസൂരിൽ വെച്ച് പിടിയിൽ

കൊച്ചി തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ടിജിൻ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ടിജിൻ കസ്റ്റഡിയിലായത്. പൊലീസ് ഇയാലെ ചോദ്യം ചെയ്യുകയാണ്. ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉണ്ടായിരുന്നു. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും. അതേസമയം ചികിത്സയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. കുട്ടി കണ്ണ് തുറന്നു. മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ മുതൽ ദ്രാവക രൂപത്തിലുള്ള…

Read More

സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കൊവിഡ്, 15 മരണം; 9531 പേർക്ക് രോഗമുക്തി

കേരളത്തിൽ 4064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂർ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂർ 174, വയനാട് 135, കാസർഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,493 പേർ…

Read More

മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. സർക്കാർ സമർപ്പിച്ച വിശദീകരണത്തിന് മറുപടി നൽകാൻ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ കോടതി ഡി.ജി.പി ക്ക് നിർദേശം നൽകി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം…

Read More

യുക്രൈനിലെ മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

യുക്രൈനിൽ സ്ഥിതി വഷളാവുന്നതിനിടെ മലയാളി വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർഥികൾ യുക്രൈനിലുണ്ടെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. പല വിദ്യാർഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് കരുതി അവിടെ തങ്ങുന്നുണ്ട്. അധികൃതർ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളണം. മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തിൽ പറയുന്നു. പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

Read More

തലയോലപറമ്പിൽ ആക്രി കടയിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരുക്ക്

  കോട്ടയം തലയോലപറമ്പ് ചന്തക്ക് സമീപം പഴയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ആക്രിക്കടയിൽ വൻ തീടിപിത്തം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.10 ഓടു കൂടിയാണ് തീപിടിത്തമുണ്ടായത്. വാഹനം പൊളിക്കാൻ നിന്ന ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഫയർഫോഴ്‌സും പോലിസും നാട്ടുകാരും ചേർന്ന് തീ അണച്ചു. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻറെ ഡീസൽ ടാങ്ക് വെൽഡിങ് സ്പാർക്ക് മൂലം തീപിടിച്ചതാണ് അപകട കാരണം.

Read More

കൊച്ചിയിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

  കൊച്ചി തൃക്കാക്കരയിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. പുലർച്ചെ ഇരുവരും കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം കുട്ടിക്ക് പരുക്കേറ്റതിൽ ദുരൂഹത തുടരുകയാണ് കുട്ടി സ്വയം വരുത്തി വെച്ച പരുക്കുകളാണ് ഇതെന്നാണ് അമ്മ അടക്കമുള്ള ബന്ധുക്കൾ പറയുന്നത്. മകളെ ആരും ഉപദ്രവിച്ചിട്ടില്ല. ആന്റണി ടിജിൻ മകളെ അടിക്കുന്നത് താൻ കണ്ടിട്ടില്ല. മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്തായി അസാധാരണമായ…

Read More