Headlines

പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തിയുമായി സുധാകരൻ

  കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കമാൻഡ് നിർദേശത്തിൽ അതൃപ്തിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ആസൂത്രിത നീക്കം എംപിമാരുടെ പരാതിക്കു പിന്നിൽ ഉണ്ടെന്നും എംപിമാരുമായി ചർച്ച നടത്തിയെന്നും കെ സുധാകരൻ അറിയിച്ചു. ഡിസിസി ഭാരവാഹികളുടെ പട്ടിക പുറത്തുവിടാനിരിക്കെയാണ് ഹൈക്കമാൻഡ് ഇടപെട്ട് പുനഃസംഘടന നിർത്തിവെപ്പിച്ചത്. എട്ട് എംപിമാരുടെ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡ് നടപടിയെന്നാണ് സൂചന. കൂടാതെ കെ സി വേണുഗോപാലിന്റെ ഇടപെടലും ഇതിന് പിന്നിലുള്ളതായി കരുതുന്നു. തങ്ങളെ പുനഃസംഘടനാ ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്ത്വം…

Read More

ഹരിദാസ് വധം: കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് ബിജെപിക്കാർ കൂടി അറസ്റ്റിൽ

  തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കുള്ള മൂന്ന് പേർ കൂടി അറസ്റ്റിൽ. ബിജെപി പ്രവർത്തകരായ പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. ആറംഗ സംഘമാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പോലീസ് പറയുന്നു ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ലിജേഷ്, കെ വി വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നീ നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് ഹരിദാസിനെ…

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്റ്റിൽ

  വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാർ അറസ്റ്റിൽ. തൃശ്ശൂർ വെസ്റ്റ് പോലീസാണ് കണ്ണൂരിൽ നിന്ന് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ വിദ്യാർഥികൾ സമരം പ്രഖ്യാപിച്ചിരുന്നു പീഡനക്കുറ്റത്തിന് പോലീസ് എഫ് ഐ ആർ ഇട്ടതിന് പിന്നാലെ സുനിൽകുമാറിനെ യൂണിവേഴ്‌സിറ്റി സസ്‌പെൻഡ് ചെയ്തിരുന്നു. സുനിൽകുമാർ നേരത്തെയും വിദ്യാർഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തി. വാട്‌സാപ്പിൽ സുനിൽകുമാർ അയച്ച മെസേജുകൾ പങ്കുവെച്ചായിരുന്നു ആരോപണം. ഒന്നാം…

Read More

കണ്ണൂരിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു

  കണ്ണൂരിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എൽ പി സ്‌കൂൾ അധ്യാപികയായ ആർലിൻ വിൻസെന്റാണ് മരിച്ചത്. ചാലിൽ വയൽ സ്വദേശിയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ചെമ്പന്തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെ പയറ്റിയാലിൽ വെച്ച് ആർലിൻ തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വെള്ളക്കള്ള് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

Read More

സുധാകരന് തിരിച്ചടി: കെപിസിസി പുനഃസംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശം

  കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി താരിഖ് അൻവർ ഇക്കാര്യം നേരിട്ട് കെ സുധാകരനെ അറിയിച്ചതായാണ് പരാതി. എംപിമാരായ എം കെ രാഘവൻ, ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ പരാതിയെ തുടർന്നാ് നടപടി പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം മുതലെ എതിർപ്പുയർന്നിരുന്നു. എന്നാൽ എന്ത് എതിർപ്പുണ്ടെങ്കിലും പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നായിരുന്നു കെ സുധാകരൻ അറിയിച്ചത്. എന്നാൽ പരാതി എഐസിസിയിൽ എത്തിയതോടെ ഹൈക്കമാൻഡ് ഇടപെടുകയും സുധാകരന്…

Read More

സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ല; ജി സുധാകരൻ പാർട്ടിക്ക് കത്ത് നൽകി

  സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരൻ പാർട്ടിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. തന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും ജി സുധാകരൻ പറഞ്ഞു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നത് സംസ്ഥാന സമിതിയിൽ 75 വയസ്സെന്ന പ്രായപരിധി കർശനമാക്കുമെന്നാണ് അറിയുന്നത്. നിലവിൽ 75 വയസ്സുള്ള ജി സുധാകരന് ഇളവ് ലഭിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം തുടരാൻ താത്പര്യമില്ലെന്ന് കാണിച്ച് കത്ത് നൽകിയത്. അതേസമയം ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന്…

Read More

ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

  സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമായി. മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. രക്ഷാസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പ്രതിനിധി സമ്മേളനം ആരംഭിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…

Read More

കൊച്ചി ചെങ്കടലാകും: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

  സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനം എത്തുന്നത്. ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങൾ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി 50 നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്….

Read More

റീജിയണൽ ഓഫീസ് ധർണ്ണ നടത്തി

  എഫ് സി ഐ എക്സിക്യൂട്ടീവ് സ്റ്റാഫ് യൂണിയൻ(ബിഎംഎസ്) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം എഫ് സി ഐ റീജിയണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബി എം എസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മുരാരി കെ എസ് , സംസ്ഥാന സെക്രട്ടറി സുബൈർ, വർക്കിംഗ് പ്രസിഡന്റ് അരുൺ വി എസ് ട്രഷറർ രജീഷ് കുമാർ, ഭാനു വിക്രമൻ നായർ എം എ അബ്രഹാം,സഫ്‌വാൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Read More

സിൽവർ ലൈനിനെതിരെ നടക്കുന്നത് ഊതി വീർപ്പിച്ച പ്രശ്നങ്ങള്‍; സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്

  സി.പി.എം സംസ്ഥാന സമ്മേളളത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്ത്.സിൽവർ ലൈനിനെതിരെ നടക്കുന്നത് ഊതി വീർപ്പിച്ച പ്രശ്നങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കി പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രയാസം ഉണ്ടാവില്ല. അവരുടെ സംശയങ്ങള്‍ ദൂരീകരിച്ച് പദ്ധതി നടപ്പിലാക്കണം എന്നും റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന്…

Read More