ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി നാട്ടിലുള്ള മകനുമായി റിഫ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിഫ മരിച്ചുവെന്ന വാർത്ത നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിക്കുന്നത്. റിഫയുടെ മൃതദേഹം ദുബൈയിൽ നിന്ന് പുലർച്ചെ നാട്ടിലെത്തിച്ചു കബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങൾ റിഫക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറയുന്നു
തുങ്ങിമരിച്ച നിലയിലാണ് ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ കണ്ടത്. ഇത് ഭർത്താവ് വീഡിയോ സ്‌റ്റോറിയായി അറിയിക്കുകയായിരുന്നു. പിന്നാലെ ഈ വീഡിയോ നീക്കിയിരുന്നു.