കാസർകോട് ഒരു സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി; നാല് പേർക്കായി അന്വേഷണം
കാസർകോട് ഉദുമയിൽ ഒരു സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. ബേക്കൽ, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
