ഇടുക്കി കരിമണ്ണൂരിൽ മധ്യവയസ്‌കന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂർ എന്ന 51കാരനാണ് മർദനമേറ്റത്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലാണ് മർദനമെന്ന് പരാതിയിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് ജോസഫ് കമന്റിട്ടു എന്ന് ആരോപിച്ചായിരുന്നു മർദനം. ഇരുമ്പ് പൈപ്പ് കൊണ്ട് കയ്യും കാലും അടിച്ചൊടിച്ചതായി ഇയാൾ പറയുന്നു. ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.