ഇടുക്കിയിൽ പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര നിലമേൽ കരിയോട് അൽഹുദാ വീട്ടിൽ ലത്തീഫ് മുർഷിദാണ്(26) പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജനാണ് ഇയാൾ
വിവാഹം ചെയ്യണമെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഇതുകാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കിയെന്ന് യുവതി പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഡോക്ടർ യുവതിയെ പരിചയപ്പെട്ടത്.