കണ്ണൂർ ധർമശാലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. സ്‌നേക്ക് പാർക്കിന് സമീപത്തുള്ള ഫാക്ടറിയിലാണ് തീപിടിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു. ഫാക്ടറിയിലുണ്ടായിരുന്ന പ്ലൈവുഡും കത്തിപ്പോയി.
കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുമായി എട്ട് യൂണിറ്റോളം ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. പുലർച്ചെ നാല് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല