ബലാത്സംഗ പരാതി: കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ

 

ടാറ്റു ചെയ്യാൻ വന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ കൊച്ചി ചേരാനല്ലൂരിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷ് അറസ്റ്റിൽ. ടാറ്റു സ്റ്റുഡിയോയിൽ പീഡനത്തിന് ഇരയായെന്ന് ആറ് യുവതികൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

രാത്രിയോടെ സുജീഷിനെ ചേരാനല്ലൂർ സ്‌റ്റേഷനിൽ എത്തിച്ചു. ഇയാളെ ഉന്നത പോലീസുദ്യോഗസ്ഥരടക്കം ചോദ്യം ചെയ്തുവരികയാണ്. ആറ് ബലാത്സംഗ കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ടാറ്റു പാർലർ റെയ്ഡ് നടത്തിയ പോലീസ് സിസിടിവിയുടെ ഡിവിആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു.

ആറ് മാസം മുമ്പ് പീഡനത്തിന് ഇരയായ യുവതിയാണ് ആദ്യം പരാതി നൽകിയത്. മറ്റ് കേസുകളെല്ലാം രണ്ട് വർഷം മുമ്പ് നടന്നതാണ്.