ന്യൂനമർദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂന മർദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂന മർദ്ദമായിമാറി. ന്യൂന മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച് 6,7,8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നിലവിൽ ശ്രീലങ്കക്ക് 310 കിലോമീറ്റർ വടക്ക് കിഴക്കായും തമിഴ്നാട് തീരപ്രദേശമായ നാഗപ്പട്ടണത്തിന് 300 കിലോമീറ്റർ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരി…

Read More

കണ്ണൂർ ധർമശാലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം

കണ്ണൂർ ധർമശാലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. സ്‌നേക്ക് പാർക്കിന് സമീപത്തുള്ള ഫാക്ടറിയിലാണ് തീപിടിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു. ഫാക്ടറിയിലുണ്ടായിരുന്ന പ്ലൈവുഡും കത്തിപ്പോയി. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുമായി എട്ട് യൂണിറ്റോളം ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. പുലർച്ചെ നാല് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Read More

യുവതിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഇടുക്കിയിൽ ഡോക്ടർ അറസ്റ്റിൽ

ഇടുക്കിയിൽ പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര നിലമേൽ കരിയോട് അൽഹുദാ വീട്ടിൽ ലത്തീഫ് മുർഷിദാണ്(26) പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജനാണ് ഇയാൾ വിവാഹം ചെയ്യണമെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഇതുകാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കിയെന്ന് യുവതി പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഡോക്ടർ യുവതിയെ പരിചയപ്പെട്ടത്.

Read More

റോഡ് ഇനി കുത്തിപ്പൊളിക്കില്ല, പ്രവൃത്തി കലണ്ടർ തയ്യാറാക്കും: ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ലെന്ന ഉറപ്പുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കും. ടാറിംഗിന് പിന്നാലെ പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്‌നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാൽ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി കലണ്ടറിന്റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂർത്തീകരിച്ച…

Read More

സംസ്ഥാനത്ത് 2190 പേർക്ക് കൊവിഡ്, 3 മരണം; 3878 പേർക്ക് രോഗമുക്തി

കേരളത്തിൽ 2190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂർ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂർ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസർഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 78,730 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

ചിന്ത ജെറോം, ജോൺ ബ്രിട്ടാസ്, വി പി സാനു തുടങ്ങിയവർ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ

  സിപിഎമ്മിന് 89 അംഗ സംസ്ഥാന കമ്മിറ്റി. കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായും എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ജോൺ ബ്രിട്ടാസ്, ചിന്ത ജെറോം ഉൾപ്പെടെ നിരവധി പേർ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളാണ് എകെജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് നേരിട്ടാണ് രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് സംസ്ഥാന സമിതിയിൽ എത്തുന്നത്. ക്ഷണിതാവ് ആയിട്ടാണ് ബ്രിട്ടാസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കർഷക സംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി, എസ് എഫ് ഐ അഖിലേന്ത്യാ…

Read More

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം സ്വരാജും റിയാസും അടക്കം എട്ട് പുതുമുഖങ്ങൾ

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 അംഗങ്ങൾ. എട്ട് പുതുമുഖങ്ങളെ അടക്കമാണ് സംസ്ഥാന സെക്രട്ടേറിയറ്റിനെ തീരുമാനിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും, എം സ്വരാജ്, പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, പി കെ ബിജു, കെ കെ ജയചന്ദ്രൻ എന്നിവരുമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി…

Read More

കോടിയേരിക്ക് സെക്രട്ടറി പദത്തിൽ മൂന്നാമൂഴം; സിപിഎം നേതൃത്വത്തിലേക്ക് പുതുമുഖങ്ങൾ

  സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പുതിയ സംസ്ഥാന കമ്മിറ്റിയാണ് കോടിയേരിയെ സെക്രട്ടറിയായി തീരുമാനിച്ചത്. സെക്രട്ടറി പദത്തിൽ കോടിയേരിക്ക് ഇത് മൂന്നാമൂഴമാണ്. എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തലമുറ മാറ്റമാണ് സിപിഎമ്മിൽ സംഭവിക്കുന്നത്. നേതൃനിരയിലേക്ക് പുതുമുഖങ്ങൾ കടന്നുവന്നു. യുവജനങ്ങൾക്കും വലിയ പരിഗണന നൽകിയാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് 13 പേരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പുതിയ സംസ്ഥാന കമ്മിറ്റിയിൽ 16…

Read More

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ട ഇടനാഴിയായി മാറി: വി ഡി സതീശൻ

  കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് വി ഡി സതീശൻ ആരോപിച്ചു. കേരളം ഭയന്നുവിറച്ച് നിൽക്കുന്ന സാഹചര്യമാണ്. സർക്കാരിന് പോലീസിലുള്ള നിയന്ത്രണം നഷ്ടമായി. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്നും സതീശൻ ആരോപിച്ചു എല്ലാ അക്രമസംഭവങ്ങൾക്കും പൊലീസ് കൂട്ട് നിൽക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയിൽ കേസ് വന്നപ്പോൾ പല്ലും നഖവും ഊരിയെടുത്തു. കെ…

Read More

പാലായിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ചു; മൂന്നംഗ സംഘം പിടിയിൽ

  പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്കും ഭർത്താവിനും നേരെ ആക്രമണം. ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരുക്കേൽപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയോട് പ്രദേശത്തുള്ള വർക്ക് ഷോപ്പിലെ ജീവനക്കാർ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്യുകയും ഇവർ യുവാവിനെയും യുവതിയെയും മർദിക്കുകയുമായിരുന്നു ഭർത്താവ് അഖിലിനെയാണ് അക്രമി സംഘം ആദ്യം അടിച്ചുവീഴ്ത്തിയത്. ഇത് തടയാനെത്തിയപ്പോഴാണ് ജിൻസിയുടെ വയറ്റിൽ ഇവർ ചവിട്ടിയത്. വർക്ക് ഷോപ്പ് ഉടമയടക്കം മൂന്ന് പേരെയാണ്…

Read More