എറണാകുളത്ത് വാഹനപരിശോധനക്കിടെ പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു; ടാങ്കർ ഡ്രൈവർ പിടിയിൽ

എറണാകുളം പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പോലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് മാലിന്യ ടാങ്കർ. പരിശോധിക്കാനായി ടാങ്കർ കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് പോലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ചത്. പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ടാങ്കർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.