ഹൈദരലി തങ്ങൾക്ക് വിട നൽകി കേരളം; കബറടക്കം പാണക്കാട് ജുമാ മസ്ജിദിൽ നടന്നു

 

പാണക്കാട് ഹൈദരാലി തങ്ങൾക്ക് വിട നൽകി കേരളം. കബറടക്കം പുലർച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. ജനത്തിരക്കിനെ തുടർന്ന് മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം രാത്രി പന്ത്രണ്ടരയോടെ നിർത്തി ഭൗതിക ശരീരം പാണക്കാട് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വലിയ തിരക്ക് കാരണം പുലർച്ചെ ഒന്നരയോടെ കബറകട്കം നടത്തുകയായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ മലപ്പുറത്ത് എത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ കബറിന് അടുത്തായാണ് ഹൈദരലി തങ്ങൾക്കും കബറിടം ഒരുക്കിയത്. പോലീസ് ബഹുമതിയോടെയാണ് സംസ്‌കാരം.

ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് ഹൈദരലി തങ്ങൾ അന്തരിച്ചത്. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചുദിവസങ്ങളായി മോശമാകുകയായിരുന്നു.