കെ സുധാകരന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴാൻ സമ്മതിക്കില്ലെന്ന് വി ഡി സതീശൻ

 

കെ സുധാകരന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്ടിൽ സംസാരിക്കുകയായിരുന്നു സതീശൻ. കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു

ധീരജ് കൊലപതാകവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ അറിയുന്ന വ്യക്തിയാണ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി. ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ശ്രമിച്ച എസ് എഫ് ഐ പ്രവർത്തകനെ വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. ഗുണ്ടാഭീഷണിയാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.