കൊച്ചി ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായത്.
ഓട്ടോ വരുന്നത് കണ്ട് പെൺകുട്ടി ഓടി മാറിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്.
ശിവയാണ് പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തിരുന്നത്. നേരത്തെ തന്നെ പെൺകുട്ടി ഇയാളുടെ പ്രണയം നിരസിച്ചിരുന്നു. ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ടുവരുമ്പോഴാണ് കുട്ടിയെ ഓട്ടോയിടിച്ച് കൊല്ലാൻ ശ്രമം നടന്നത്.