പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 12 വർഷമായി മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. പതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ അമര സ്ഥാനത്തും തങ്ങളുണ്ടായിരുന്നു. മാസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന തങ്ങളുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശമായിരുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി 1941 ജൂൺ 15നാണ് അദ്ദേഹത്തിന്റെ ജനനം. പരേതനായ മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ,…

Read More

മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

  തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിൽ രാവിലെ 11 മണിക്കായിരുന്നു മോതിരം മാറൽ ചടങ്ങ്. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു ലളിതമായ രീതിയിലാണ് ചടങ്ങ് നടന്നത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമാണ് സച്ചിൻ ദേവ്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി…

Read More

തിരുവനന്തപുരത്ത് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല. സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു കൊലപാതകമെന്നാണ് സംശയിക്കുന്നത്. മുറി പൂട്ടി പുറത്ത് പോയ പ്രവീൺ തന്നെയാണ് മുറിക്കുള്ളിൽ മൃതദേഹമുള്ളതായി ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. ഇരുവരും നഗരത്തിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരായിരുന്നു. പ്രവീണിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു

Read More

സച്ചിൻ ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ എ കെ ജി സെന്ററിൽ

  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് രാവിലെ നടക്കും. 11 മണിക്ക് എ കെ ജി സെന്ററിൽ വെച്ചാണ് വിവാഹ നിശ്ചയം. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി…

Read More

ബലാത്സംഗ പരാതി: കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ

  ടാറ്റു ചെയ്യാൻ വന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ കൊച്ചി ചേരാനല്ലൂരിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷ് അറസ്റ്റിൽ. ടാറ്റു സ്റ്റുഡിയോയിൽ പീഡനത്തിന് ഇരയായെന്ന് ആറ് യുവതികൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. രാത്രിയോടെ സുജീഷിനെ ചേരാനല്ലൂർ സ്‌റ്റേഷനിൽ എത്തിച്ചു. ഇയാളെ ഉന്നത പോലീസുദ്യോഗസ്ഥരടക്കം ചോദ്യം ചെയ്തുവരികയാണ്. ആറ് ബലാത്സംഗ കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ടാറ്റു പാർലർ റെയ്ഡ്…

Read More

കെ റെയിൽ വിശദീകരണ യോഗം ബഹിഷ്കരിച്ചു

  പരപ്പനങ്ങാടിയിൽ കെ റെയിലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾക്ക് വിശദീകരണം നൽകാനായി വിളിച്ചുചേർത്ത യോഗം കെ റെയിൽ വിരുദ്ധ സമിതി ബഹിഷ്കരിച്ചു. സമിതി അടയാളക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ പദ്ധതി വിശദീകരിക്കാൻ യോഗം വിളിച്ചത്. കെ.പി.എ.മജീദ് എംഎൽഎ കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരസംഗമത്തിന് നേതൃത്വം നൽകി. നെടുവ വില്ലേജ് അതിർത്തിയിൽ ഉച്ചയ്ക്കു രണ്ടു വരെ പ്രതിഷേധക്കാർ കുത്തിയിരിപ്പു നടത്തി. രാവിലെ 10.30ന് കെ റെയിൽ ഓഫിസിൽ നടന്ന യോഗത്തിൽ മു‌സ്‌ലിം…

Read More

വിവാഹവീട്ടിൽ വെച്ച് ജലീലും കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് മുന്നണി മാറ്റത്തിനുള്ള നീക്കമല്ല: പി.എം.എ സലാം

  മലപ്പുറം: മുന്നണി മാറ്റത്തെ കുറിച്ച് ലീഗിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഒരു വിവാഹവീട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, കെ.ടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ സംസാരിച്ചതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാൻ കഴിയില്ലെന്നും പി.എം.എ സലാം പറഞ്ഞു. ‘സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ നിലയിലാണ് മുന്നോട്ട് പോകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈക്കൂലി വ്യാപകമാകുന്നു. കേരളത്തിൽ പഠനസൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഇവിടത്തെ…

Read More

വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്

  വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. അമ്പലവയലിലെ സി.ഇ.എസ് ഫാമില്‍ പുതിയതായി നിര്‍മ്മിച്ച സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിനായി പുനരധിവസിപ്പിച്ച ഗോത്ര വിഭാഗ ക്കാര്‍ക്ക് ഫാമില്‍ ജോലി നല്‍കുന്ന പരിഗണിക്കും. ആരോഗ്യത്തെയും അന്തരീക്ഷത്തെയും സംരക്ഷിക്കുന്ന കാര്‍ബണ്‍ തൂലിത കൃഷി രീതി നടപ്പാക്കണം. വയനടിനെ ഇക്കോ ഫ്രണ്ട്‌ലി ടൂറിസമാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ സി.ഇ.എസ് മോഡല്‍ ഫാമില്‍…

Read More

സില്‍വര്‍ലൈന് ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

  സില്‍വര്‍ ലൈന് വേണ്ടി ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചുവെങ്കിലും അത് നടപ്പായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 1836 പേർക്ക് കൊവിഡ്; 4 മരണം: 2988 പേർക്ക് രോഗമുക്തി

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199…

Read More