ആരോഗ്യ മേഖലക്ക് 2629 കോടി; ലൈഫ് പദ്ധതിയിൽ ഒരുലക്ഷത്തി ആറായിരം വീടുകൾ കൂടി
സംസ്ഥാനത്ത് ഒരു ലക്ഷത്തി ആറായിരം വീടുകൾ കൂടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2909 ഫ്‌ളാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമിക്കും. മറ്റ് പ്രഖ്യാപനങ്ങൾ ആരോഗ്യമേഖലക്കായി 2629 കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ പദ്ധതിക്ക് 500 കോടി. ആർ സി സിയെ സംസ്ഥാന കാൻസർ സെന്ററാക്കും. ഇതിനായി 81 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളജുകൾക്ക് 250…
