Headlines

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിടിച്ച് കൊല്ലാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

  കൊച്ചി ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായത്. ഓട്ടോ വരുന്നത് കണ്ട് പെൺകുട്ടി ഓടി മാറിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്. ശിവയാണ് പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തിരുന്നത്. നേരത്തെ തന്നെ…

Read More

വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതിയെ സമീപിക്കും

  വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യമാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണക്കോടതിയെ സമീപിക്കും.ഫോണിലെ തെളിവുകൾ നശിപ്പിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ദിലീപിനെ വെട്ടിലാക്കി മുൻ ജോലിക്കാരൻ ദാസന്റെ മൊഴി പുറത്തുവന്നിരുന്നു. പൊലീസിനോട് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായാണ് ദാസൻ മൊഴി നൽകിയത്. ദിലീപിന്റെ സഹോദരൻ അനൂപാണ് രാമൻപിള്ളയുടെ ഓഫീസിൽ കൂട്ടിക്കൊണ്ടുപോയതെന്നും ദാസന്റെ മൊഴിയിൽ പറയുന്നു. ബാലചന്ദ്രകുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും താൻ ഇത്…

Read More

മലപ്പുറത്ത് അതിവേഗതയിൽ പാഞ്ഞ ബസിൽ നിന്നും സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരുക്ക്

  മലപ്പുറത്ത് ഓടുുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചുവീണു. അമിതവേഗതയിൽ വന്ന സ്വകാര്യ ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ വാഴക്കാട് ചീനിബസാറിലാണ് അപകടം നടന്നത്. വളവു തിരിഞ്ഞുവരികയായിരുന്ന ബസിൽ നിന്ന് വാഴക്കാട് മേലേവീട്ടിൽ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈലയാണ് തെറിച്ച് പുറത്തേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ലൈലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുടുക്കി ജോലിക്കാരന്റെ മൊഴി

  നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കുരുക്കി ജോലിക്കാരൻ ദാസന്റെ മൊഴി. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പോലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ വിലക്കിയെന്നാണ് ജോലിക്കാരൻ വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് ജോലിക്കാരൻ ദാസൻ മൊഴി നൽകിയത് ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബാലചന്ദ്രകുമാർ. വീട്ടിൽ വരുന്ന സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്…

Read More

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയിയും സൈജുവും ഒളിവിൽ; തെരച്ചിൽ തുടരുന്നു

  കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. ഹോട്ടലുടമ റോയി വയലാട്ടിൽ, ഇയാളുടെ സഹായിയും സുഹൃത്തുമായ സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു പൊലീസ് ഇരുവരുടെയും താമസസ്ഥലങ്ങളിൽ തൊട്ടുപിന്നാലെ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫ് ആണെന്നും പ്രതികൾ രണ്ടും ഒളിവിൽ ആണെന്നും പോലീസ് അറിയിച്ചു. അതേസമയം ഹൈക്കോടതി കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ജാമ്യം അനുവദിച്ചിരുന്നു. നമ്പർ 18…

Read More

കാവ്യ മാധവന്റെ ഇടപ്പള്ളിയിലെ ബൊട്ടീക്കിൽ തീപിടിത്തം; കാര്യമായ നാശനഷ്ടങ്ങളില്ല

  കാവ്യ മാധവന്റെ ഇടപ്പള്ളി ഗ്രാന്റ് മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബൊട്ടീക്കിൽ തീപിടിത്തം. ബൊട്ടീക്കിലെ തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധനക്ക് എത്തിയപ്പോഴാണ് ബൊട്ടീക്കിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഉടമസ്ഥനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.

Read More

ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

  ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി പൂർണമായി കത്തി നശിച്ചു എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്

  കാസർകോട്: സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം തന്നെ ഒമ്പത് റെയില്‍വേ മേല്‍പ്പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോര്‍പറഷന്‍ കേരള…

Read More

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

  തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേൽ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് പുതിയ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികൾക്കോ,…

Read More

തിരുവനന്തപുരത്ത് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് കുത്തേറ്റു

  തിരുവനന്തപുരം: കല്ലമ്പലത്ത് പ്രതിയെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ കഞ്ചാവ് കേസ് പ്രതി അനസാണ് അക്രമിച്ചത്. ഇയാളെ പോലീസ് കീഴ്‌പെടുത്തി അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ മഫ്തിയിൽ എത്തുകയും ബാറിന് സമീപം ഒളിച്ചിരിക്കുകയുമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം…

Read More