വെൺമണി ഇരട്ടക്കൊലപാതകം: ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം

  വെൺമണി ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ ബംഗ്ലാദേശ് സ്വദേശികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന്(39) വധശിക്ഷയും രണ്ടാം പ്രതി ജുവലിന്(24) ജീവപര്യന്തം ശിക്ഷയുമാണ് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ രണ്ട് പേരും നാല് ലക്ഷം രൂപ വീതം പിഴയടക്കുകയും വേണം. ആലപ്പുഴ വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ എന്ന കുഞ്ഞുമോൻ(76), ഭാര്യ ഏലിക്കുട്ടി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 നവംബർ 11നായിരുന്നു കൊലപാതകം. താമസിക്കാൻ ഇടം തേടിയെന്ന…

Read More

ഇടുക്കി രാമക്കൽമേട്ടിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർഥിയടക്കം നിരവധി പേർക്ക് പരുക്ക്

  ഇടുക്കി രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണത്തിൽ സ്‌കൂൾ വിദ്യാർഥിയടക്കം നിരവധി പേർക്ക് പരിക്ക്. പേപ്പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്നു പേർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. കോമ്പമുക്ക് സ്വദേശികളായ ആഗസ്തി, പങ്കജവല്ലി, നോയൽ എന്നിവർക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിന് ശേഷം മൂന്ന് പേർക്ക്. ഇവരെ തൂക്കുപാലത്തും നെടുങ്കണ്ടത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുവാൻ എപ്പോഴായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോയലിന്…

Read More

മേപ്പാടിയിലെ യുവാവിന്റെ മരണം കൊലപാതകം; പിതാവ് പോലീസ് പിടിയിൽ

  വയനാട മേപ്പാടി മാങ്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അക്ഷയ്(24)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അക്ഷയ്‌നെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത് അക്ഷയ്‌ന്റെ പിതാവ് തോണിപ്പാടം മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ് മയക്കുമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇതാണ് കൊലക്ക് കാരണമായതെന്ന് മോഹൻ പോലീസിനോട് പറഞ്ഞു.

Read More

ഡിജിപി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ്: നൈജീരിയൻ സ്വദേശി പിടിയിൽ

  കേരളാ ഡിജിപി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ നൈജീരിയൻ സ്വദേശി റൊബാനസ് ക്ലിബൂസ് പിടിയിൽ. ഡൽഹിയിലെ ഉത്തം നഗറിൽ നിന്നും തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് ഇയാളെ പിടികൂടിയത്. ഡിജിപിയുടെ പേരിൽ ഒരു അധ്യാപികയിൽ നിന്നും 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഡിജിപി അനിൽ കാന്തിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്നുമാണ് പണം തട്ടിയത്. ഓൺ ലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്നായിരുന്നു പണം…

Read More

ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല: പരാതിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്

  ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എച്ച് ആർ ഡി എസിൽ ജോലി ചെയ്യുന്നതിന്റെ പേരിൽ തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. ആർഎസ്എസ് അനുകൂല എൻജിഒ ആയ എച്ച് ആർ ഡി എസിലാണ് സ്വപ്ന ജോലി ചെയ്യുന്നത് തനിക്കെതിരെയുള്ള വേട്ടയാടലുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. എച്ച് ആർ ഡി എസ് പദ്ധതികൾക്ക് അനുമതി നൽകുന്നില്ല. എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന്…

Read More

ബജറ്റിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വരുമാന വർധനവെന്ന് ധനമന്ത്രി; സമ്പൂർണ ബജറ്റ് മാർച്ച് 11ന്

  സംസ്ഥാനത്തിന്റെ വരുമാന വർധനവാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ പ്രായം വർധിപ്പിക്കില്ല. അതേസമയം നികുതി വർധനവുണ്ടാകുമെന്ന സൂചന മന്ത്രി ലൻകുന്നുണ്ട്. നികുതി വർധിപ്പിക്കാനുള്ള പരിമിത അവസരങ്ങളേ സംസ്ഥാനത്തിനുളഅളു. എന്നാൽ ജനങ്ങളുടെ ബിസിനസ്സിനെയോ ജനങ്ങളുടെ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലേക്ക് നികുതി ഉയർത്തില്ലെന്ന് മന്ത്രി വ്യക്തമാക്കി ഈ മാസം 11നാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകൾ ബജറ്റിനെ നോക്കി കാണുന്നത്. തൊഴിലാളി ക്ഷേമപരവും വ്യാപാര…

Read More

കളമശ്ശേരിയിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം; ഷൈൻ ടോം ചാക്കോ മർദിച്ചതായി പരാതി

  കളമശേരിയിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘർഷമുണ്ടായത്. നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി ഉയർന്നു. നടന്റെ മർദനത്തിൽ പരുക്കേറ്റ ഷമീർ എന്നയാൾ ആശുപത്രിയിലാണ് നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. നിലവിൽ സംഭവത്തെ കുറിച്ച് പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവർത്തകർ മാലിന്യം തള്ളുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ്…

Read More

റിമോട്ട് ഗേറ്റും വളർത്തുനായയും തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിന് തടസ്സമായി; ഒടുവിൽ ദാരുണാന്ത്യവും

  വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയും. തീ ഉയരുന്നത് കണ്ട അയൽവാസി ആളുകളെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഗേറ്റ് പെട്ടെന്ന് തുറക്കാൻ സാധിച്ചില്ല. മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതും മതിൽ ചാടിക്കടന്ന് തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി മതിലിന് പുറത്ത് നിന്ന് വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. പിന്നീട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ഗേറ്റ് തകർത്ത ശേഷമാണ് അകത്തുകടന്ന്…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുപോയത്.

Read More

പാലക്കാട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്വദേശിയായ അശ്വിൻ രാജിനെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് അശ്വിൻ രാജ്. രാവിലെ വീടിനുള്ളിലാണ് അശ്വിനെ തൂങ്ങിയ നിലയിൽ കണ്ടത്. പെരുമാങ്കോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും ശ്രീജയുടെയും മകനാണ്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Read More