വിലക്കയറ്റം പിടിച്ചുനിർത്താനും ഭക്ഷ്യ സുരക്ഷക്കുമായി 2000 കോടി
2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈൻ യുദ്ധവുമൊക്കെ സാമ്പത്തിക രംഗത്തിന് ഏൽപ്പിച്ച ആഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. ഈ മാറ്റം സമ്പദ് ഘടനയിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ധനമന്ത്രി പറഞ്ഞു. എങ്കിലും സാമ്പത്തിക മേഖലയിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ജി എസ് ടി വരുമാനം വർധിച്ചു. പ്രതിസന്ധികൾ വന്നാൽ ഒന്നിച്ച് നിന്ന് അതിനെ ചെറുക്കാനാകുമെന്ന്…