എച്ച് എൽ എൽ ലേലം; കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതും
തിരുവനന്തപുരം: ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ അഭിപ്രായം അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്തിനകത്തുള്ള എച്ച് എല്‍ എല്‍ സ്ഥാപനങ്ങളുടെ ലേല നടപടികളില്‍ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികള്‍…