കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിക്കും അച്ഛനുമെതിരെ പോലീസ് കേസെടുത്തു. മരിച്ച റിയയുടെ പിതാവ് സജീവ്, മുത്തശ്ശി സിപ്സി എന്നിവർക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യും.
തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി