മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ

 

മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് യുക്രൈൻ പാർലമെന്റ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചത്.

പത്ത് പേരടങ്ങുന്ന റഷ്യൻ സൈന്യമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും യുക്രൈൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോ വഴി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്

റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രൈൻ നഗരമാണ് മെലിറ്റോപോൾ. കഴിഞ്ഞ ദിവസം റീജ്യണൽ കൗൺസിലിലെ ഒരംഗത്തെയും റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി യുക്രൈൻ ആരോപിച്ചിരുന്നു.