തിരുവനന്തപുരം പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു; പ്രതി പിടിയിൽ

 

തിരുവനന്തപുരം പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. വർക്ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിനീതിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. വിനീതിനൊപ്പമുള്ളവർക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. റഹീമിന്റെ ബൈക്ക് വിനീതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിംഗിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ റഹീമിന്റെ തലയ്ക്ക് ശസ്ത്രക്രിയ നടത്തും.