പോത്തൻകോട് സുധീഷ് വധം: കുറ്റപത്രം സമർപ്പിച്ചു, ഒട്ടകം രാജേഷ് അടക്കം 11 പ്രതികൾ
പോത്തൻകോട് സുധീഷ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഗുണ്ടയായ ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് ഡിസംബർ 11നാണ് പോത്തൻകോട് കല്ലൂരിൽ സുധീഷിനെ ഒരു സംഘം വെട്ടിക്കൊല്ലുന്നത്. ഇതിന് ശേഷം സുധീഷിന്റെ കാൽ വെട്ടിയെടുത്ത് നടുറോഡിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഒട്ടകം രാജേഷിനെ ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. ഒട്ടകം രാജേഷിനെ…