തിരുവനന്തപുരത്ത് ഗർഭിണിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

തിരുവനന്തപുരം കല്ലറയിൽ ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ സ്വദേശി ഭാഗ്യ (21) യെയാണ് മരിച്ച നിലയിൽ കണ്ടത്. ഭാഗ്യയുടെ വീട്ടിൽ തന്നെയാണ് തൂങ്ങി മരിച്ചത്. ഭർത്താവ് മദ്യപിക്കുന്നതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു സംഭവത്തിൽ 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുംകണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരൻ എ.കെ ജോഷിയുടെ മകൻ അനന്തു(12) ആണ് മരിച്ചത്. നെടുങ്കണ്ടം താലൂക്ക് ഓഫീസിന്റെ സ്റ്റാഫ് കോട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ട് ആറരയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ഊമയും ബധിരരുമാണ്. ഇവർ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.