കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. തിരുവനന്തപുരം ബീമാപള്ളിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ സിപ്‌സിക്കും കുട്ടിയുടെ അച്ഛൻ സജീവിനുമെതിരെ പോലീസ് കേസെടുത്തിരുന്നു
തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി