എംഎൽഎ കെയർ ആസ്റ്റർ വളന്റിയേഴ്‌സിന്റെ കീഴിൽ സൗജന്യ തൊഴിൽ പരിശീലനം

എംഎൽഎ കെയർ ആസ്റ്റർ വളന്റിയേഴ്‌സിന്റെ കീഴിൽ സൗജന്യ തൊഴിൽ പരിശീലനം
മേപ്പാടി: അഡ്വ. ടി. സിദ്ദിഖിന്റെ എം എൽ എ കെയർ പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഡിഎം വിംസും സംയുക്തമായി നിർധനരായവർക്ക്‌ സൗജന്യ തൊഴിൽ പരിശീലനം നൽകുമെന്ന് ഡിഎം വിംസ് ഓപ്പറേഷൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ,ആസ്റ്റർ വോളന്റിയേഴ്‌സ് മേഖലാ മാനേജർ ഹസീം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ആറു മാസം ദൈർഖ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഥവാ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ ജോലി ലഭിക്കാൻ പ്രാപ്തരാക്കുന്ന കോഴ്സാണിത്. 18 നും 35നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി പാസ്സായ, സ്വന്തമായി ഒരു തൊഴിലും വരുമാനവും വേണമെന്നാഗ്രഹിക്കുന്ന സ്ത്രീകൾക്കാണ് മുൻഗണന. നഴ്സിംഗ് വിഭാഗത്തിന്റെ കീഴിൽ
പ്രായോഗീക പരിശീലനത്തിന് മുൻഗണന നൽകുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്കിൽ ഹബ്ബ് ഇന്ത്യ അഥവാ നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും. തുടർന്ന് ഡിഎം വിംസിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുകൾ വരുന്ന മുറക്ക് ഈ കോഴ്സ് പൂർത്തിയാക്കിയവക്ക് ജോലിക്ക് മുൻഗണന നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9744282362 എന്ന നമ്പറിൽ വിളിക്കാം.