മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

 

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശികളാണ് പിടിയിലായത്. മാരുതി എർട്ടിഗ കാറിൽ നിർമിച്ച രഹസ്യ അറയിലാണ് പണം കടത്തിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനിൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ നാലര കോടി രൂപയുടെ കുഴൽപ്പണമാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നടക്കം വലിയ തോതിൽ കുഴൽപ്പണം മലപ്പുറത്തേക്ക് ഒഴുകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.