മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും, എക്സൈസ് ഇൻ്റലിജൻ്റ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി. പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും പിന്നീട് ബത്തേരി പൊലിസിന് കൈമാറും.
The Best Online Portal in Malayalam