കോഴിക്കോട് : ലോകോത്തര നിലവാരമുള്ള ആധുനിക ചികിത്സാ രീതികൾ പരിചയപെടുത്തുന്ന ഇ എൻ ടി വിദഗ്ദ്ധർക്കുള്ള ദ്വിദിന പരിശീലന ശിൽപ്പശാലക്ക് കോഴിക്കോട് അസന്റ് ഇ എൻ ടി ആശുപത്രിയിൽ തുടക്കമായി. തലകറക്കത്തിനുള്ള നൂതന ശസ്ത്രക്രിയകളും, കേൾവികുറവിനുള്ള ശസ്ത്രക്രിയകളും ജൻമനാ കേൾവി ഇല്ലാത്തവർക്കായ് നടത്തുന്ന കോക്ലിയർ ഇംപ്ലാന്റ് അടക്കമുള്ള ശസ്ത്രക്രിയകളും ചെയ്യുന്നതിനായി ഇ എൻ ടി ഡോക്ടർമാരെ പ്രാപ്ത്തരാക്കുന്ന ആറാമത് പ്രായോഗിക പരിശീലനമായ ടെംപോറൽ ബോൺ ശിൽപശാലക്കാണ് തുടക്കമായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 തോളം ഇ.എൻ.ടി. വിദഗ്ദ്ധരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും പരിശീലന ശില്പശാലയിൽ പങ്കെടുത്തു.
എ .ഓ ഐ കേരള സംസ്ഥാന പ്രസിഡന്റ് ഡോ പ്രഭാകരൻ . സി ശിൽപശാല ഉത്ഘാടനം ചെയ്തു. അസെന്റ് ഇ. എൻ. ടി ആശുപത്രിയുടെ ചീഫും, കോക്ലിയർ ഇ പ്ലാന്റ് സർജനുമായ ഡോ. ഷറഫുദ്ധീൻ പി കെ അധ്യക്ഷത വഹിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഓട്ടോളജി സ്ഥാപകൻ പ്രൊഫ: കെ കെ രാമലിംഗം പ്രത്യേക സന്ദേശം നൽകി .ജൻമനാ കേൾവി ഇല്ലാത്തവരെ കേൾവിയുടെ ലോകത്തേക്ക് തിരിച്ചെത്തിക്കുന്ന കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ രീതി,
കേൾവിക്കുറവ്, ചെവിയിലെ പഴുപ്പ്, തലകറക്കത്തിനുള്ള ശസ്ത്രക്രിയാ മാർഗങ്ങൾ, ചെവിയുടെ പാടക്ക് ദ്വാരം, എന്നിവ പരിഹരിക്കുന്നതിനുള്ള അതിനൂതന ശസ്ത്രക്രിയാ രീതികളെ കുറിച്ച് അസെന്റ് ഇ. എൻ. ടി ആശുപത്രിയുടെ ചീഫും, കോക്ലിയർ ഇ പ്ലാന്റ് സർജനുമായ ഡോ. ഷറഫുദ്ധീൻ പി കെ ,സീനിയർ ഇ എൻ ടി സർജൻ ഡോ.അനുരാധ വർമ്മ, ഡോ.പ്രശാന്ത് പരമേശ്വരൻ , ഡോ .ബിജിരാജ് വി വി , എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി, ശിൽപശാല നാളെ സമാപിക്കും