ഭൂ നികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കേണ്ടതുണ്ട്. ഭൂമിയുടെ ന്യായവില അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപീകരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്ത് ശതമാനം ഒറ്റത്തവണ വർധനവ് നടപ്പാക്കും
200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ 40.47 ആറിന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്ക് വർധിപ്പിക്കും. ഇതിലൂടെ 80 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

 
                         
                         
                         
                         
                         
                        