മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിക്കും; ഗവേഷണത്തിന് തുക വകയിരുത്തി

 

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. വീര്യം കുറഞ്ഞ മദ്യം നിർമിക്കും. റബർ സബ്‌സിഡിക്ക് 500 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. തോട്ട ഭൂമിയിൽ പുതിയ വിളകൾ അനുവദിക്കും. നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയർത്തി. നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചു

വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി രൂപ അനുവദിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെ അടക്കം ഉത്പാദനം വർധിപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു.