ഭാര്യ സഹോദരിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

 

ഇടുക്കി തൊടുപുഴയിൽ ഭാര്യ സഹോദരിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വെങ്ങല്ലൂർ സ്വദേശി ഹമീലയാണ്(54) കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരി ഭർത്താവ് ഷംസുദ്ദീനാണ് കൃത്യം നടത്തിയത്.

ലഹരിക്ക് അടിമയായ ഷംസുദ്ദീൻ കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയുമായി അകന്നുകഴിയുകയാണ്. കുടുംബപ്രശ്‌നങ്ങൾക്ക് കാരണം ഹമീലയാണെന്ന് ആരോപിച്ചാണ് ഷംസുദ്ദീൻ ഇവരെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് ഷംസുദ്ദീൻ ഹമീലയെ കൊലപ്പെടുത്തിയത്.