സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പ്രസംഗത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വർഗീസിന്റെ പ്രസംഗത്തോട് പ്രതികരിക്കുന്നത് പോലും നാണക്കേടാണ്. പേടിപ്പിക്കാൻ നോക്കേണ്ടെന്ന് മാത്രമാണ് പറയാനുള്ളത്. ചാനലുകളിൽ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടു. അതിനൊക്കെ മറുപടി പറയുന്നത് തന്നെ നാണക്കേടാണ്
ഒന്ന് പറഞ്ഞോട്ടെ വർഗീസിനോട്, എടാ മോനേ, എത്ര കടൽ താണ്ടിയാണ് ഞാൻ കണ്ണൂരിലെത്തിയത്. കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ചെറുതോണിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആയിരുന്നു സി വി വർഗീസ് കെ സുധാകരന് എതിരെ വധഭീഷണി മുഴക്കിയത്.
സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു സി വി വർഗീസ് പറഞ്ഞത്. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യം ഇല്ലാത്തതു കൊണ്ടാണെന്നും സി വി വർഗീസ് പറഞ്ഞിരുന്നു.