Headlines

കീഴടങ്ങിയ മാവോയിസ്റ്റ് ലിജോയ്ക്ക് വീടും തൊഴിലും ധനസഹായവും നൽകാൻ സർക്കാർ തീരുമാനം

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് ലിജോ എന്ന രാമുവിന് സർക്കാർ സഹായം. വീടും തൊഴിലും ധനസഹായവും നൽകാൻ സർക്കാർ തീരുമാനിച്ചു. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിലാണ് പുനരധിവാസ പദ്ധതിയിൽ നിന്നും ആനുകൂല്യം പ്രഖ്യാപിച്ചത് കേരള, കർണാടക, തമിഴ്‌നാട് അതിർത്തികളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്ക് മുന്നിൽ വൻ വാഗ്ദാനങ്ങളാണ് സർക്കാർ വെച്ചിരിക്കുന്നത്. കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകൾക്കും വീട്, തൊഴിലവസരം, എന്നിവക്കൊപ്പം ധനസഹായവും ലഭിക്കും. ഇവരുടെ കേസുകളിൽ ഉദാര സമീപനവും സ്വീകരിക്കും. 2018ലാണ് സംസ്ഥാന സർക്കാർ മാവോയിറ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ്…

Read More

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന വേണ്ട; മാനദണ്ഡങ്ങളിൽ മാറ്റം

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല-മകരവിളക്ക് തീർഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തീർഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു. അതേസമയം നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി.

Read More

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

  ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ചുമതലയേറ്റു. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി. ഖാദി ബോർഡ് മഹാപ്രസ്ഥാനമാണെന്നും വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത് അഭിമാനത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി…

Read More

വടകര റസ്റ്റ് ഹൗസിൽ മന്ത്രി റിയാസിന്റെ പരിശോധന; ഉദ്യോഗസ്ഥർക്കെതിരെ നടപടി

  വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി നടപടിയെടുക്കാൻ നിർദേശം നൽകി. ഫേസ്ബുക്ക് പേജ് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട് റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായതായി മന്ത്രി അറിയിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

Read More

സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കൽ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

  സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിലെത്തിയത്. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവരാണ് ഹർജി ഫയർ ചെയ്തത് ആവശ്യമായ രേഖകൾ പരിശോധിച്ചാണ് സ്വപ്‌നയുടെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്രം പറയുന്നു. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ കോടതികൾ ശരിവെച്ചതായും കേന്ദ്രം പറയുന്നു.

Read More

ഒമിക്രോൺ വകഭേദം: കേരളത്തിലും ജാഗ്രത; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കും

  കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ദക്ഷിണാഫ്രിക്കൻ വകഭേദത്തെ കുറിച്ച് കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കും കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവിൽ തുടരുന്നതുപോലെ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസർ,…

Read More

പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  ഇടുക്കി പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിയിൽ നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിഥുൻ എന്നയാളുടെ കാറാണ് തീപിടിച്ചത് വാഹനത്തിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് മിഥുൻ നിർത്തി പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് രേഖകളും ബാഗും പുറത്തെടുത്തു. ഹൈവേ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

Read More

നിലപാട് സിംഹം: ഈശോ എന്ന ചിത്രത്തെ എതിർത്തിട്ടില്ലെന്ന് പി സി ജോർജ്

  നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’ സിനിമ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് പിസി ജോർജ് വ്യക്തമാക്കി. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിൾ’ എന്നെഴുതിയതാണ് പ്രശ്നനെന്നും പിസി ജോർജ് പറഞ്ഞു. സിനിമ ക്രിസ്തുമസിന് തന്നെ റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്നലെയാണ് ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റ് ലഭിച്ചത്. നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകൾ രംഗത്തെത്തിയിരുന്നു. ചിത്രം…

Read More

മരം മുറി വിവാദം: ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ വിശദീകരണം തേടി കേന്ദ്രം

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രസർക്കാർ. വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷനിലാണ് കേന്ദ്രം വിശദീകരണം ചോദിച്ചത്. മാധ്യമവാർത്തകളിലൂടെയാണ് ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്‌പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ എന്നിവ ഹാജരാക്കാനും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു അതേസമയം സസ്‌പെൻഷൻ കേന്ദ്രത്തെ മുൻകൂറായി അറിയിക്കേണ്ടതില്ലെന്നാണ്…

Read More

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

  തൃശ്ശൂരിൽ നാല് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെയാണ്(29) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ.

Read More