സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിലെത്തിയത്. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവരാണ് ഹർജി ഫയർ ചെയ്തത്
ആവശ്യമായ രേഖകൾ പരിശോധിച്ചാണ് സ്വപ്‌നയുടെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്രം പറയുന്നു. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ കോടതികൾ ശരിവെച്ചതായും കേന്ദ്രം പറയുന്നു.