പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

 

ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ചുമതലയേറ്റു. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി. ഖാദി ബോർഡ് മഹാപ്രസ്ഥാനമാണെന്നും വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത് അഭിമാനത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു

ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും പി ജയരാജൻ അറിയിച്ചു.