Headlines

ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

  തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. രുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നിശാന്ത് ഇന്നലെ രാത്രിയോടെയും ബിജു ഇന്ന് രാവിലെയും മരിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്പിരിറ്റ് പോലുള്ള ദ്രാവകം കഴിച്ചതാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനിയാണെന്നാണ് സംശയിക്കുന്നത്. പുറക്കാട് അറുപതിൽചിറ ജോസറ് ചെറിയാന്റെ താറാവു കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന് സമീപത്താണ് താറാവിനെ വളർത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടായിരുന്നു താറാവ് വളർത്തൽ. എന്നാൽ കഴിഞ്ഞാഴ്ച മുതൽ താറാവുകൾ തച്ചു തുടങ്ങുകയായിരുന്നു. ഇനിയും നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. ഇവയും തൂങ്ങിത്തുടങ്ങിയിട്ടുണ്ട്.  

Read More

യുവതി പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു; ആശുപത്രിയിൽ സംഘർഷം

  കൊച്ചി: യുവതി പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു. ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിന്റെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. ആദ്യപ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ പെൺകുഞ്ഞിനെ പ്രസവിച്ചു. സാധാരണ പ്രസവമായിരുന്നു. എന്നാൽ 7.45-ന്, അമിത രക്തസ്രാവമാണെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതർ പറഞ്ഞു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഗോപികയെ രക്ഷിക്കാനായില്ല. പ്രസവശേഷം രക്തസ്രാവം ഉണ്ടായത് ടാറ്റാ ആശുപത്രി അധികൃതർ നേരത്തെ…

Read More

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി; ഒമ്പത് ഷട്ടറുകളും തുറന്നു

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അനുവദിനീയ സംഭരണശേഷിയായ 142 അടിയിലേക്ക് ഉയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളും ഉയര്‍ത്തി. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്. ഇന്നലെ രാത്രിയില്‍ 141.9 അടിയായിരുന്നു ജലനിരപ്പ്. ഇ്‌ന് രാവിലെയോടെ 142 അടിയിലേക്ക് എത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്.

Read More

ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

കൊച്ചി: ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറത്താണ് തീപിടുത്തം ഉണ്ടായത്.മുകൾ നിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തേക്ക് എത്തിക്കുകയാണ് ഇപ്പോൾ. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തതിന് പിന്നിലെ കാരണം വ്യക്തമല്ല

Read More

സംസ്ഥാനത്ത് വാക്‌സിനേഷന്റെ വേഗത വർധിപ്പിക്കാൻ വിദഗ്ധ സമിതി നിർദേശം

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ വിദഗ്ധ സമിതിയുടെ നിർദേശം. അർഹരായവരുടെ രണ്ടാം ഡോസ്  രണ്ടാഴ്ചക്കുള്ളിൽ തൊണ്ണൂറ് ശതമാനത്തിലെത്തിക്കാനാണ് നിർദേശം. നിലവിൽ വാക്‌സിനേഷന്റെ കാര്യത്തിൽ സംസ്ഥാനത്ത് വേഗത കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി ഒമിക്രോൺ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിർദേശം നൽകണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെടുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ…

Read More

കേരളത്തിനും അഭിമാനിക്കാം: നാവിക സേനാ മേധാവിയായി ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും

നാവിക സേന മേധാവിയായി വൈസ് അഡ്മിറൽ ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീർ സിംഗിൽ നിന്ന് ഹരികുമാർ ചുമതലയേറ്റെടുക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹരികുമാർ. 2024 ഏപ്രിൽ മാസം വരെയാണ് അദ്ദേഹത്തിന്റെ കാലാവധി പശ്ചിമ നേവൽ കമാൻഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹമെത്തുന്നത്. 1983ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. പരം വിശിഷ്ഠ് സേവാ…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കും.

Read More

ഒമിക്രോൺ ഭീഷണി: സംസ്ഥാനത്ത് കനത്ത ജാഗ്രത; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ഒമിക്രോൺ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തും. ഇവരെ പ്രത്യേകം വാർഡുകളിലേക്ക് മാറ്റിയാകും നിരീക്ഷണമേർപ്പെടുത്തുക ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. പോസീറ്റീവായാൽ ക്വാറന്റൈൻ നീട്ടും. ഒമിക്രോൺ വേരിയന്റുണ്ടോ എന്നറിയാൻ ജീനോം സ്വീക്വൻസിംഗ് നടത്തും. നാല് വിമാനത്താവളങ്ങളിൽ…

Read More

നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി

കൊച്ചി: നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന…

Read More