Headlines

മഴ തീരുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും; 119 കോടി രൂപ അനുവദിച്ചതായും മന്ത്രി

  മഴ തീരുന്ന മുറയ്ക്ക് റോഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അറ്റകുറ്റപണികൾക്കായി മാത്രം 119 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, കരാറുകാരന്റെ ചുമതല റോഡുപണി കഴിയുന്നതോടെ അവസാനിക്കുന്നില്ലെന്നും പരിപാലന കാലയളവിലുണ്ടാകുന്ന തകരാറുകൾ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. പരിപാലന കാലവധി കഴിഞ്ഞ റോഡുകൾ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണെന്നും ഭാവിയിൽ നന്നായി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം….

Read More

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

  ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലിരിക്കേ രാത്രി എട്ടുമണിയോടെ മരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.

Read More

ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി രഞ്ജിത്ത്(60), മക്കളായ ലെനിൻ(35), സുനിൽ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ഇവർ. ഇന്നലെയും ജോലിക്ക് പോയിരുന്നതായി അയൽവാസികൾ പറയുന്നു. രാത്രി വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായും പ്രദേശവാസികൾ അറിയിച്ചു.  

Read More

വാക്‌സിനെടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം പേർ;വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്ന് മന്ത്രി

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ വാക്‌സിൻ എടുക്കാത്തത് ഒരുതരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താൻ മാനേജ്‌മെന്റുകൽ നിർബന്ധിക്കുന്നുണ്ട് മതപരവും ആരോഗ്യപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും വാക്‌സിനെടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയതാണ്. സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും അയ്യായിരത്തോളം അധ്യാപകർ വാക്‌സിനെടുക്കാൻ തയ്യാറായിട്ടില്ല ഇവർ വാക്‌സിനെടുത്തില്ലെങ്കിൽ ആരോഗ്യ വകുപ്പിനെയും കൊവിഡ് ഉന്നതതല സമിതിയെയും…

Read More

മൊഫിയയുടെ ആത്മഹത്യക്ക് പിന്നിൽ നീതി കിട്ടില്ലെന്ന തോന്നൽ; സിഐ കയർത്തു സംസാരിച്ചെന്നും എഫ് ഐ ആർ

  മൊഫിയ പർവീൺ ആത്മഹത്യാ കേസിൽ സിഐ സുധീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ് ഐ ആർ. സുധീറിന്റെ പെരുമാറ്റമാണ് മൊഫിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആറിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനായാണ് ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.സംസാരത്തിനിടെ ദേഷ്യം വന്ന മൊഫിയ ഭർത്താവ് സുഹൈലിനെ അടിച്ചു. ഇതുകണ്ട സി ഐ സുധീർ മൊഫിയയോട് കയർത്തു സംസാരിച്ചു ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ…

Read More

സീറോ മലബാർ സഭയിൽ പുതുക്കിയ ആരാധനക്രമം നിലവിൽ; നിലപാടിലുറച്ച് അങ്കമാലി അതിരൂപത

  സീറോ മലബാർ സഭയിൽ പുതുക്കിയ ആരാധനാക്രമം നിലവിൽ വന്നു. തൃശ്ശൂർ അതിരൂപതയിൽ പുതിയ രീതിയിൽ കുർബാന തുടങ്ങി. ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താരക്ക് അഭിമുഖവുമായാണ് കുർബാന അർപ്പിക്കേണ്ടത്. അതേസമയം പഴയ രീതി തന്നെ തുടരുമെന്ന് എറണാകുളം അങ്കമാലി രൂപത നിലപാട് സ്വീകരിച്ചു എന്നാൽ പരിഷ്‌കരിച്ച കുർബാനയുമായി മുന്നോട്ടു പോകണമെന്നാണ് കർദിനാളിന്റെ തീരുമാനം. ആലുവ പ്രസന്നപുരം പള്ളിയിൽ പുതിയ ബലിയർപ്പണ രീതി നടപ്പാക്കുമെന്ന് വികാരി അറിയിച്ചു. മേജർ ആർച്ച് ബിഷപിന്റെ സർക്കുലർ പള്ളിയിൽ വായിച്ചു.

Read More

രാത്രിയിൽ സായുധരായ മോഷ്ടാക്കൾ; കുറുവ സംഘം കോട്ടയത്തും എത്തിയതായി സംശയം

കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ ഭീതി പരത്തി സായുധരായ മോഷണ സംഘം. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കൈയ്യിൽ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്തെ ചില വീടുകളിൽ മോഷണശ്രമവും നടന്നിട്ടുണ്ട് പഞ്ചായത്തിലെ തൃകേൽ, മനയ്ക്കപ്പാടം പ്രദേശങ്ങളിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് അജ്ഞാത സംഘമെത്തിയത്. തമിഴ്‌നാട്ടിലെ അതി ഭീകരരായ കുറവ സംഘമാണോയെന്ന സംശയത്തിലാണ് പോലീസ്. രാത്രികാലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. വാർഡുകളിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തിയിട്ടുണ്ട്.

Read More

വാക്‌സിനെടുക്കണമെന്ന് സർക്കാർ മാർഗരേഖ; അയ്യായിരത്തിലധികം അധ്യാപകർ സ്വീകരിക്കാത്തവർ: വി ശിവൻകുട്ടി

വാക്‌സിനെടുക്കാതെ സ്‌കൂളിൽ വരരുതെന്നാണ് സർക്കാർ മാർഗരേഖയെങ്കിലും അയ്യായിരത്തിലധികം അധ്യാപകർ വാക്‌സിനെടുക്കാത്തവരാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാക്‌സിനെടുക്കാത്ത അധ്യാപകരോട് അനുഭാവപൂർണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെങ്കിലും വിദ്യാർഥികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും വാക്സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. സ്‌കൂളുകളുടെ സമയം നീട്ടുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ ചെയ്യാത്ത അധ്യാപകരെ സ്‌കൂളിൽ എത്താൻ അധികൃതർ…

Read More

മോഡലുകളുടെ മരണം; സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ്

  കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കോടതിക്ക് കൈമാറി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സൈജു പോയത് ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാർട്ടികളിൽ പങ്കെടുത്തത്. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാർട്ടി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ്, ഹോട്ടൽ ഉടമ റോയിയെയും…

Read More

മഴ വീണ്ടും ശക്തമാകുന്നു: ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

  ചക്രവാത ചുഴി അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നവംബർ 29ഓടെ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഞായറാഴ്ച അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് തിങ്കളാഴ്ച എറണാകുളം, ഇടുക്കി,…

Read More