മഴ വീണ്ടും ശക്തമാകുന്നു: ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

 

ചക്രവാത ചുഴി അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നവംബർ 29ഓടെ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഞായറാഴ്ച അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.