മഴ തീരുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും; 119 കോടി രൂപ അനുവദിച്ചതായും മന്ത്രി

 

മഴ തീരുന്ന മുറയ്ക്ക് റോഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അറ്റകുറ്റപണികൾക്കായി മാത്രം 119 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, കരാറുകാരന്റെ ചുമതല റോഡുപണി കഴിയുന്നതോടെ അവസാനിക്കുന്നില്ലെന്നും പരിപാലന കാലയളവിലുണ്ടാകുന്ന തകരാറുകൾ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

പരിപാലന കാലവധി കഴിഞ്ഞ റോഡുകൾ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണെന്നും ഭാവിയിൽ നന്നായി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം.

വാട്ടർ അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായും ഉടൻതന്നെ യോ?ഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം പരാതികളിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.