അധികാരത്തിൽ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 83ാമത് മൻ കി ബാത്തിലൂടെ സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെയും പ്രവർത്തനത്തിലൂടെയും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മാറിയെന്ന് അറിയുന്നത് കൂടുതൽ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലുണ്ടായ പുരോഗതികളും വളർച്ചയും അറിയുന്നതിലൂടെ മനസിന് സംതൃപ്തിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തിന്റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.