കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ ഭീതി പരത്തി സായുധരായ മോഷണ സംഘം. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കൈയ്യിൽ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്തെ ചില വീടുകളിൽ മോഷണശ്രമവും നടന്നിട്ടുണ്ട്
പഞ്ചായത്തിലെ തൃകേൽ, മനയ്ക്കപ്പാടം പ്രദേശങ്ങളിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് അജ്ഞാത സംഘമെത്തിയത്. തമിഴ്‌നാട്ടിലെ അതി ഭീകരരായ കുറവ സംഘമാണോയെന്ന സംശയത്തിലാണ് പോലീസ്. രാത്രികാലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. വാർഡുകളിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തിയിട്ടുണ്ട്.