Headlines

കെ റെയിലില്‍ യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്; മുഖ്യമന്ത്രിയുടേത് മോദി സ്‌റ്റൈല്‍: വി ഡി സതീശന്‍

  കാസര്‍കോട്: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന അതേ സ്‌റ്റൈലാണ് പിണറായിയുടേതെന്നും സതീശന്‍ ആരോപിച്ചു. കെ റെയ്ലിനെ പറ്റി യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്. ആ നിലപാട് വ്യക്തതയോടുകൂടി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം നാടിന്റെ മുഖച്ഛായമാറ്റുന്ന കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി…

Read More

പെരിയ ഇരട്ടക്കൊല; അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകരെ സി ബി ഐ അറസ്റ്റ് ചെയ്തു.സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിലായത്.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണിത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും ബുധനാഴ്ച എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കും. 2019 ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ്…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; നാല് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി

  കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ട്രോളി ബാഗിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കൊണ്ടുവന്നത്. വിപണിയിൽ രണ്ട് കോടി വില മതിക്കുന്നതാണ് പിടികൂടിയ സ്വർണം

Read More

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി: രണ്ട് കൗൺസിലർമാരെ അറസ്റ്റ് ചെയ്തു

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് കൗൺസിലർ സി സി ബിജു, എൽ ഡി എഫ് കൗൺസിലർ ഡിക്‌സൺ എന്നിവരാണ് അറസ്റ്റിലായത്. ചെയർപേഴ്‌സണിന്റെയും ഇത് അംഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നഗരസഭയിൽ ചെയർപേഴ്‌സൺ ഏകാധിപത്യ ഭരണം നടത്തുന്നുവെന്ന് ആരോപിച്ച് എൽ ഡി എഫ് പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ചെയർപേഴ്‌സന്റെ മുറിയിലെ പൂട്ട് നന്നാക്കാൻ ചെലവായ തുകയെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസം തർക്കം നടന്നത്. ഇത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള…

Read More

എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

  എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി. ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ ആറരയോടെ ഇതുവഴി വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Read More

കൊട്ടിയൂർ പീഡനക്കേസ്: പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നൽകി ഹൈക്കോടതി

കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്. ശിക്ഷ പത്ത് വർഷം തടവും ഒരു ലക്ഷം പിഴയുമായി ഹൈക്കോടതി കുറച്ചു. നേരത്തെ ഇരുപത് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ ശിക്ഷാവിധിക്കെതിരെ റോബിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷാ ഇളവ് നൽകിയത്. പോക്‌സോ അടക്കം വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. കൊട്ടിയൂർ പള്ളി വികാരിയായിരുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പോക്‌സോ കേസും…

Read More

പൊൻകുന്നത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

  കോട്ടയം പൊൻകുന്നത്ത് ദേശീയപാതയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പൊൻകുന്നം സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ പി ജി അമ്പിളി(43)യാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. രാവിലെ ജോലിക്കായി വരുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രി റോഡിലേക്ക് സ്‌കൂട്ടർ തിരിക്കവെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.

Read More

തൃശ്ശൂരിലെ യുവാക്കളുടെ മരണം വ്യാജമദ്യം കഴിച്ചുതന്നെ; ഫോർമാലിന്റെ ഉറവിടം തേടി അന്വേഷണം

തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശം കണ്ടെത്തി. ഒപ്പം ആന്തരിക അവയവങ്ങൾ പൊള്ളലേറ്റ നിലയിലും കണ്ടെത്തി.വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. മദ്യം എവിടുന്ന് കിട്ടി എന്നത്തിൽ അന്വേഷണം ഊർജിതമാണ്. ഫോർമാലിൻ വാങ്ങിയ മെഡിക്കൽ ഷോപ്പ് കണ്ടെത്താൻ ശ്രമം തുടരുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം വച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോർമാലിൻ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ…

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. ഇന്നലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായതോടെ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് പുലർച്ചെ ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെ പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയരുകയും ചെയ്തു. നിരവധി വീടുകൾ വെള്ളത്തിലായി മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ കേന്ദ്ര ജല കമ്മീഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിട്ടുണ്ട്. ഇതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 2400.52 അടിയാണ് ജലനിരപ്പ്. പരമാവധി…

Read More

പാലക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 46 വർഷം കഠിന തടവ്

പാലക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദിനാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു   പിഴ തുക ഇരയ്ക്ക് വിട്ടുനൽകാനും കോടതി നിർദേശിച്ചു. പോക്‌സോ കേസിൽ രണ്ട് വകുപ്പുകൾ പ്രകാരം 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയും നൽകണം. കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം തടവും അമ്പതിനായിരം…

Read More