Headlines

മുല്ലപ്പെരിയാർ ഡാം ജലബോംബായി നിൽക്കുന്നു; അകം പൊള്ളയെന്ന് എം എം മണി

മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്ന് മുൻ മന്ത്രി എം എം മണി. ചുണ്ണാമ്പും ശർക്കരയും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും എംഎം മണി പറഞ്ഞു. താൻ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊക്കെ ന്യായം പറഞ്ഞിട്ട് കാര്യമില്ല. എന്തേലും സംഭവിച്ചാൽ വരാൻ പോകുന്നത് നമ്മൾ വെള്ളം കുടിച്ചും ചാകും, അവർ വെള്ളം കുടിക്കാതെയും ചാകും എന്നായിരുന്നു…

Read More

മുല്ലപ്പെരിയാർ ഡാം ഷട്ടർ മുന്നറിയിപ്പില്ലാതെ തുറന്നതിൽ തമിഴ്‌നാടിനെ എതിർപ്പറിയിച്ച് കേരളം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാട് ഇതുവരെ ഒമ്പത് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിടുന്നത്. രാത്രിയിൽ ഷട്ടർ തുറക്കുന്നതിലെ ബുദ്ധിമുട്ട് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു പകൽ സമയങ്ങളിൽ കൂടുതൽ വെള്ളം ഒഴുക്കിക്കളയണം. നിലവിൽ അടിയന്തര സാഹചര്യം നേരിടാൻ ആർഡിഒ, പീരുമേട് പോലീസ്, ഫയർഫോഴ്‌സ് എന്നീ സംവിധാനങ്ങൾ തയ്യാറാണ്. അതേസമയം ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മുല്ലപ്പെരിയാറിൽ…

Read More

എംപിമാരുടെ സസ്‌പെൻഷൻ അസാധാരണ നടപടിയെന്ന് കോടിയേരി

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നിന്ന് 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി അസാധാരണമെന്ന് സിപിഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ. യാതൊരു ചർച്ചയും കൂടാതെയാണ് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും പിൻവലിച്ചതും എതിർ ശബ്ദങ്ങൾക്ക് കാതുകൊടുക്കാത്തതാണ് കേന്ദ്രസർക്കാർ സംവിധാനം. ചോദ്യം ചെയ്യാൻ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സഹകരണ മേഖലയിലടക്കം ഏകാധിപത്യ രീതിയിലുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ കേരളം ഫെഡറലിസത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സംസ്ഥാനവുമായി ചർച്ച നടത്താതെയുള്ള തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും…

Read More

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെന്ന് മന്ത്രി; ലിസ്റ്റ് ആവശ്യപ്പെട്ടു

സ്‌കൂൾ തുറന്നിട്ടും വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വാക്സിനേഷൻ എടുക്കാത്ത അധ്യാപകരും അനാധ്യാപകരും ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന മാർഗരേഖ കർശനമായി നടപ്പിലാക്കും. വാക്സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അതിന്റെ തെളിവ് ഹാജരാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ കാരണം ഒരു ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിച്ച്…

Read More

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; ആശങ്ക വിതച്ച് ജവാദ് ചുഴലിക്കാറ്റ്

ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തി ജവാദ് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുംം അതേസമയം ജവാദ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം. അതേസമയം സംസ്ഥാനത്ത് ഇന്നോ വരും ദിവസങ്ങളിലോ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാത ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കുന്നത്. മധ്യക്കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര…

Read More

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ വൈകുന്നതിനെതിരെ കെജ്രിവാള്‍

  ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈകുന്നതിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകും. ഇതേറ്റവും ബാധിക്കുക ഡല്‍ഹിയെ ആയിരിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു അടിയന്തരമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും ഇതിനോടകം നിര്‍ത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത്. മിക്ക വിദേശവിമാനങ്ങളും എത്തുന്നത് ഡല്‍ഹിയിലേക്കാണ്. ഡല്‍ഹിയെയാണ് വൈറസ് വ്യാപനം…

Read More

ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

  തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. രുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നിശാന്ത് ഇന്നലെ രാത്രിയോടെയും ബിജു ഇന്ന് രാവിലെയും മരിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്പിരിറ്റ് പോലുള്ള ദ്രാവകം കഴിച്ചതാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനിയാണെന്നാണ് സംശയിക്കുന്നത്. പുറക്കാട് അറുപതിൽചിറ ജോസറ് ചെറിയാന്റെ താറാവു കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന് സമീപത്താണ് താറാവിനെ വളർത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടായിരുന്നു താറാവ് വളർത്തൽ. എന്നാൽ കഴിഞ്ഞാഴ്ച മുതൽ താറാവുകൾ തച്ചു തുടങ്ങുകയായിരുന്നു. ഇനിയും നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. ഇവയും തൂങ്ങിത്തുടങ്ങിയിട്ടുണ്ട്.  

Read More

യുവതി പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു; ആശുപത്രിയിൽ സംഘർഷം

  കൊച്ചി: യുവതി പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു. ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിന്റെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. ആദ്യപ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ പെൺകുഞ്ഞിനെ പ്രസവിച്ചു. സാധാരണ പ്രസവമായിരുന്നു. എന്നാൽ 7.45-ന്, അമിത രക്തസ്രാവമാണെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതർ പറഞ്ഞു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഗോപികയെ രക്ഷിക്കാനായില്ല. പ്രസവശേഷം രക്തസ്രാവം ഉണ്ടായത് ടാറ്റാ ആശുപത്രി അധികൃതർ നേരത്തെ…

Read More

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി; ഒമ്പത് ഷട്ടറുകളും തുറന്നു

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അനുവദിനീയ സംഭരണശേഷിയായ 142 അടിയിലേക്ക് ഉയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളും ഉയര്‍ത്തി. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്. ഇന്നലെ രാത്രിയില്‍ 141.9 അടിയായിരുന്നു ജലനിരപ്പ്. ഇ്‌ന് രാവിലെയോടെ 142 അടിയിലേക്ക് എത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്.

Read More