Headlines

എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

  എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി. ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ ആറരയോടെ ഇതുവഴി വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Read More

കൊട്ടിയൂർ പീഡനക്കേസ്: പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നൽകി ഹൈക്കോടതി

കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്. ശിക്ഷ പത്ത് വർഷം തടവും ഒരു ലക്ഷം പിഴയുമായി ഹൈക്കോടതി കുറച്ചു. നേരത്തെ ഇരുപത് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ ശിക്ഷാവിധിക്കെതിരെ റോബിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷാ ഇളവ് നൽകിയത്. പോക്‌സോ അടക്കം വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. കൊട്ടിയൂർ പള്ളി വികാരിയായിരുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പോക്‌സോ കേസും…

Read More

പൊൻകുന്നത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

  കോട്ടയം പൊൻകുന്നത്ത് ദേശീയപാതയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പൊൻകുന്നം സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ പി ജി അമ്പിളി(43)യാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. രാവിലെ ജോലിക്കായി വരുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രി റോഡിലേക്ക് സ്‌കൂട്ടർ തിരിക്കവെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.

Read More

തൃശ്ശൂരിലെ യുവാക്കളുടെ മരണം വ്യാജമദ്യം കഴിച്ചുതന്നെ; ഫോർമാലിന്റെ ഉറവിടം തേടി അന്വേഷണം

തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശം കണ്ടെത്തി. ഒപ്പം ആന്തരിക അവയവങ്ങൾ പൊള്ളലേറ്റ നിലയിലും കണ്ടെത്തി.വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. മദ്യം എവിടുന്ന് കിട്ടി എന്നത്തിൽ അന്വേഷണം ഊർജിതമാണ്. ഫോർമാലിൻ വാങ്ങിയ മെഡിക്കൽ ഷോപ്പ് കണ്ടെത്താൻ ശ്രമം തുടരുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം വച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോർമാലിൻ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ…

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. ഇന്നലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായതോടെ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് പുലർച്ചെ ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെ പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയരുകയും ചെയ്തു. നിരവധി വീടുകൾ വെള്ളത്തിലായി മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ കേന്ദ്ര ജല കമ്മീഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിട്ടുണ്ട്. ഇതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 2400.52 അടിയാണ് ജലനിരപ്പ്. പരമാവധി…

Read More

പാലക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 46 വർഷം കഠിന തടവ്

പാലക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദിനാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു   പിഴ തുക ഇരയ്ക്ക് വിട്ടുനൽകാനും കോടതി നിർദേശിച്ചു. പോക്‌സോ കേസിൽ രണ്ട് വകുപ്പുകൾ പ്രകാരം 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയും നൽകണം. കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം തടവും അമ്പതിനായിരം…

Read More

വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് കടുപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് ഒരു കാരണവുമില്ലാതെ കൊവിഡ് വാക്‌സിനെടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ലെന്നും യോഗത്തിൽ തീരുമാനമായി ഡിസംബർ 15ന് രണ്ടാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പൊതുസമൂഹത്തിൽ ഇടപെടുന്നവർക്കും നിർദേശം ബാധകമാണ്. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇളവ് നൽകും. ഇവർ ചികിത്സാ രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വാക്‌സിനെടുക്കാത്ത അധ്യാപകർ ആഴ്ചയിൽ ഒരുതവണ സ്വന്തം…

Read More

കോഴിക്കോട് ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

  കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് പന്തീർപാടം പൂനൂർ പുഴയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് പുഴയിൽ കുറ്റിക്കാട്ടിനുള്ളിലായി മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടത്.

Read More

വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് കടുപ്പിച്ച് സർക്കാർ

  സംസ്ഥാനത്ത് ഒരു കാരണവുമില്ലാതെ കൊവിഡ് വാക്‌സിനെടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ലെന്നും യോഗത്തിൽ തീരുമാനമായി ഡിസംബർ 15ന് രണ്ടാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പൊതുസമൂഹത്തിൽ ഇടപെടുന്നവർക്കും നിർദേശം ബാധകമാണ്. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇളവ് നൽകും. ഇവർ ചികിത്സാ രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വാക്‌സിനെടുക്കാത്ത അധ്യാപകർ ആഴ്ചയിൽ ഒരുതവണ…

Read More

സംസ്ഥാനത്ത് ഇന്ന് 4723 പേർക്ക് കൊവിഡ്, 19 മരണം; 5370 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 4723 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂർ 492, കൊല്ലം 355, കണ്ണൂർ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More